Karnataka four time BJP MlA joined Congress ahead of by-election<br />കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഡിസംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിമത എംഎല്‍എമാരില്‍ പലര്‍ക്കും സീറ്റ് നല്‍കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. നാല് വട്ടം എംഎല്‍എ ആയിരുന്ന ബിജെപി നേതാവ് വ്യാഴാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഭിന്നത മറനീക്കി പുറത്ത് വരുന്നത്.വിമത എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. കഴിഞ്ഞ തവണ എതിര്‍ സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചവര്‍ക്ക് വേണ്ടി ഇക്കുറി വോട്ട് ചോദിച്ച് ഇറങ്ങാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ വാദം.